സുന്ദരിപ്പെണ്ണാളേ
നാട്ടു വിശേഷം
പൊന്‍കിരണം തഴുകിയണഞ്ഞു,
പുതുമഞ്ഞിന്‍ തുള്ളിയുണര്‍ന്നു.
പൂങ്കാറ്റ് തലോടും നേരം
പുല്‍ക്കൂട്ടം ചാഞ്ചാടുന്നു.
പൂങ്കുരുവികള്‍ തേന്‍ നുകരുമ്പോള്‍,
പൂച്ചെടികള്‍ ആനന്ദിച്ചു.
പുഴയൊഴുകും പാതയിലെല്ലാം
പരല്‍മീനുകള്‍ നിന്തി രസിച്ചു.
പൊല്‍താമര പൂവിനോടായ്
പൊന്‍ വണ്ടുകള്‍ കിന്നരിച്ചു,
പുഴു വലുതായ് പട്ടു ധരിച്ചു
പൂമ്പാറ്റയായ് പാറിനടന്നു.
പുള്ളിമാനുകള്‍ തുള്ളിച്ചാടും
പൂവനവും പൂളകിതമായി,
പ്രാവുകളുടെ കുറുകലിനോപ്പം
പാടുന്നാ കാട്ടരുവികളും.
പൊന്‍മയിലോ പീലിവിടര്‍ത്തി
പുതുമഴയും പെയ്തിറങ്ങി.
പുതുമണ്ണോ പുഷ്പിണിയായി
പുതുമണമാ കാറ്റിലൊഴുക്കി.
പൊന്‍മേഘം ഒഴുകിയകന്നു
പകലൊളിയും മങ്ങിയണഞ്ഞു,
പറവകളോ മയിലുകള്‍ താണ്ടി
പനയോലക്കൂട്ടിലൊളിച്ചു.
പാടത്തെ വെള്ളക്കെട്ടില്‍
പ്ലവഗധ്വനി മെല്ലയുയര്‍ന്നു,
പാലമരപ്പൂക്കള്‍ക്കൊപ്പം
പൊല്‍താരകള്‍ പൂത്തുലഞ്ഞു.
പൊന്നമ്പിളി പൊട്ടുകുത്തി
പൂമാനം ചമഞ്ഞൊരുങ്ങി,
പൂമാരനെ കാത്തിരിക്കും
പുതുപ്പെണ്ണിന്‍ നാണത്തോടെ.
പൂങ്കുയിലിന്‍ ഗാനലയത്തില്‍
പഴമകള്‍തന്‍ സ്മരണയുണര്‍ന്നു,
പുതുമകളുടെ പൂപ്പൊലികാണാന്‍
പുലരിക്കായ് കാത്തുറങ്ങാം.
ഒരു മരം നിറയെ കവിതയാണ്;
ഒരു മരം നിറയെ കവിതയാണ്;
വിത്തായി മണ്ണില്‍ പൊട്ടിവീണു,
മൃദുലമാമണ്ണിന്‍റെ ഉദരത്തിലായന്ന്
മഴ കാത്തിരൊന്നൊരു ഗര്‍ഭകാലം.
ഒരു മരം നിറയെ കവിതയാണ്;
മണ്ണിന്‍ കിലുകിലെ സംഗീതവും
അമ്മമരത്തിന്‍റെ ചില്ല കൊട്ടും
ഉള്ളിന്‍റെയുള്ളില്‍ കവിതയാകാം..
ഒരു മരം നിറയെ കവിതയാണ്;
മഴമേഘജാലം കനിവായ് നനയ്ക്കേ,
മുളപൊട്ടി മിഴിനീട്ടി വിണ്ണില്‍ നോക്കീ
സൂര്യദര്‍ശനം നേടിയ ശൈശവവും
ഒരു മരം നിറയെ കവിതയാണ്;
മഴ നനഞ്ഞൂ മണ്ണിന്‍ മണമറിഞ്ഞൂ
കാറ്റിന്‍ സുഗന്ധമന്നേറെയുണ്‍ടു,
സൂര്യനൂര്‍ജ്ജം പകര്‍ന്നതും കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
കുളിരുമാക്കാറ്റിന്‍റെ താളം പിടി-
ച്ചിലക്കൈകള്‍ തനിയേയിളക്കിയാടി,
ആദ്യ ചുവടുകള്‍ വച്ചൊരു ബാല്യകാലം
ഒരു മരം നിറയെ കവിതയാണ്;
വീശുന്ന കാറ്റിനോടൈക്യം പറ-
ഞ്ഞിളകിയാടുന്ന പച്ചിലക്കൂട്ടങ്ങളിന്‍,
ദലമര്‍മ്മരം പോലും കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ നീര്‍ത്തി വളര്‍ന്ന നാളില്‍,
കൂടുകൂട്ടി കിളികള്‍ കൂട്ടുകൂടി,
ഏറെ സ്വപ്നം മെനഞ്ഞ കൌമാരകാലം
ഒരു മരം നിറയെ കവിതയാണ്;
കൂട്ടിലെ പക്ഷികള്‍ മുട്ടയിട്ടു മെല്ലെ
മുട്ടകള്‍ക്കടയിരുന്നൂവിരിഞ്ഞ
ചെറു കിളികള്‍തന്‍ കലപില കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
മൂളുന്ന വണ്ടിന്‍റെ പാട്ടുകേട്ടു
നാണിച്ചു പൂവിതള്‍ കൂമ്പി നില്ക്കും
മധുരോന്മാദമാ യൌവ്വനവും.
ഒരു മരം നിറയെ കവിതയാണ്;
വര്‍ണ്ണാഭമാം മൃദു ദളങ്ങള്‍ തഴുകി
പ്രണയാര്‍ദ്രനായരുകില്‍ മൂളിപ്പറക്കും,
മധുപന്‍റെ പാട്ടും കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
പ്രണയപരാഗിതപ്പൂക്കള്‍ കൊഴിഞ്ഞ്
കായ്കളായുള്ളില്‍ പുതുജീവനായ്
വിത്തുകള്‍ പൊട്ടും മാതൃത്വകാലം
ഒരു മരം നിറയെ കവിതയാണ്;
പൂവായ് വിരിഞ്ഞു കൊഴിഞ്ഞു വീണു,
കായായ് വിളഞ്ഞതില്‍ തുടികൊട്ടുമാ,
ജീവന്‍റെ സ്പന്ദനം കവിതയാകാം.
ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ ഏറെയും ചാഞ്ഞുണങ്ങി,
വേരു ദ്രവിച്ചു മരമുണങ്ങി;
മരണം മണക്കുന്ന വാര്‍ദ്ധക്യവും
ഒരു മരം നിറയെ കവിതയാണ്;
ഇലകള്‍ക്കൊഴിഞ്ഞും ചില്ലകള്‍ ചാഞ്ഞും
ബലഹീനമായൊരാ വേരുകള്‍ താങ്ങും
മരത്തിന്‍റെ ദീനത കവിതയാകാം...
വ്യഥതന്‍ ചഷകം
അച്ഛന്‍ പാനപാത്രമെടുത്തതില്‍
അമ്മതന്‍ കണ്ണീര്‍പുഴയൊഴുകി...
കണ്‍ടില്ലന്നായേറെ നടിച്ചു
കണ്ഠമതിടറി മക്കള്‍ കരഞ്ഞു...
ഒന്നും കണ്ടില്ലെന്നുവരുത്തി
അച്ഛന്‍ ലഹരി നിറക്കുന്നു...
ലഹരിപിടിച്ചിട്ടച്ഛന്‍ പതിവായ്
അമ്മയെ നോക്കി കരയുന്നു..
ഇല്ലെടിയിനിമേല്‍ കുടിയിനിയില്ല
നിന്നാണെ എന്നാണെ മക്കളാണെ...
കേട്ടുമടുത്തീ പല്ലവി പോലും
അച്ഛനു നിര്‍ത്താനാകില്ല
നിറഞ്ഞു തുളുമ്പും വ്യഥതന്‍ ചഷകം;
അമ്മതന്‍ ഹൃദയം വിതുമ്പുന്നു.
അച്ഛന്‍ കുടിയത് നിര്‍ത്തുകയെന്നാല്‍
അന്നാള്‍ ഗണപതികല്യാണം
വിഷുദിന പുലരിയില്‍
വിഷുദിന പുലരിയില്‍...
പൂന്തിങ്കള്‍ ഒളിക്കുമ്പോള്‍..
സൂര്യഭഗവാന്‍റെ തിരുനാള്
കണികാണനോടിയെത്തും
ഭക്തകോടികള്‍ക്ക്
ശ്രീകൃഷ്ണ ഭഗവാന്‍റെ തിരുനാള്.
സമൃദ്ധിനല്‍കും തിരുനാള്
ഉണര്‍വ്വ് നല്‍കും തിരുനാള്
മാമലനാട്ടില്‍ മാനവര്‍ക്കുള്ളില്‍
ആനന്ദമരുളും തിരുനാള്
കണിക്കൊന്നകള്‍ പൂവണിഞ്ഞു..
കസവിന്‍റെ ചേലയുടുത്തൂ
മലയാള മങ്കമാര്‍ കണിയൊരുക്കി....
കണികാണാനുണരുമ്പോള്‍
കുഞ്ഞുങ്ങള്‍ക്കുല്‍സവലഹരി...
കൈനീട്ടം നല്കുമ്പോള്‍
ഗൃഹനാഥനുമുല്‍സവലഹരി...
മലയാളക്കരയാകെ ഉല്‍സവലഹരി.
ബാക്ക്‌ടോര്‍
പിന്‍വാതില്‍ ചരിത്രം
മുന്നിലെക്കുട്ടിയെ തള്ളിമാറ്റി എന്‍റെ
എല്‍.കെ.ജി. അഡ്മിഷന്‍ നേടീടുവാന്‍
അച്ഛന്‍റെ മുന്നില്‍ മലര്‍ക്കെ തുറന്നതാ
പിന്‍വാതില്‍ പാളികളായിരുന്നു...
പത്താം തരത്തിലെ ഫസ്റ്റ് ക്ലാസ്സിന്നായി..
അച്ഛന്‍ മുടക്കിയ നോട്ടുകളും
എത്തേണ്ട കൈകളേ തേടിയണഞ്ഞതും
പിന്‍വാതില്‍ പഴിതിലൂടായിരുന്നു..
പിന്‍വാതിലില്‍ അച്ഛന്‍ ബുദ്ധിമുട്ടി
എന്നെ എഞ്ജിനീറാക്കുവാന്‍ പാടുപെട്ടു...
കാശേറെ പിന്നെയും ചിലവഴിച്ചു
നല്ല സര്‍ക്കാരുദ്യോഗം തരപ്പെടുത്തി..
ഉദ്വേഗമൊടെ ഞാന്‍ കണ്ടറിഞ്ഞു..
പിന്‍വാതില്‍ മറവിലെ കച്ചവടം...
മണമറിഞ്ഞും-മധുരിച്ചുമല്‍പാല്‍പം
ഞാനും അറിഞ്ഞാ തിരുമധുരം
പിന്‍വാതില്‍ മറവിലൂടേറെ സമ്പാദിച്ചു
ഞാനോരു വന്‍മരമായ കാലം
വഞ്ചകന്‍ എതോ അസൂയാലു ഒരു നാള്‍
പൊടിയിട്ട നോട്ടു മായ് വന്നുചേര്‍ന്നു...
രഹസ്യപ്പോലീസെന്‍റെ കൈകഴുകി പിന്നെ
കയ്യാമം വെച്ചു വഴിനടത്തി...
തടവറിയില്‍ ഒരു പിന്‍വാതിലുമില്ലച്ഛന്‍
മുന്‍വാതിലില്‍ തന്നെ നിന്നു കേണൂ..
പദവിന്യാസം
കറുത്ത രാവിന്‍റെ പദവിന്യാസം കെട്ടു..
ഭയന്നു ഞാനന്നുറങ്ങാതിരിക്കെ..
അരികത്തണഞ്ഞു..തഴുകിത്തലോടി..
ഉറക്കുമായിരുന്നെന്നെ മുത്തശ്ശി....
ആ സ്നേഹലാളനത്താഴിട്ടു പൂട്ടിയെന്‍
മനസ്സിന്‍ ഭയങ്ങളെ ദൂരെയാക്കി..
മുത്തശ്ശിപോയൊരാ കാലടിപ്പാടുകള്‍
തിരയുന്നു ഞാനീ കറുത്തരാവില്‍.
രാവിന്‍ പദസ്വനം കേള്‍ക്കവേ ഇന്നുള്ളില്‍
ഭയമല്ലൊരാനന്ദ കുളിരുകോരും,
മുത്തശ്ശിയമ്മതന്‍ കാലടിയൊച്ചപോല്‍
ഹൃദ്യമീന്നീ രാവിന്‍ പദവിന്യാസം
കുചേല സഞ്ചി....
തുളസിക്കതിര്‍മാലചൂടി...
ഭക്ത ഹൃദയമാംശ്രീകോവിലില്‍വാഴും
കാര്‍മുകില്‍ വര്‍ണ്ണാ വന്ദനം
ഗുരുവായൂരപ്പാ വന്ദനം....
തവതിരുസന്നിധേ കുമ്പിടും വേളയില്‍
മഴമേഘം പോലെ പെയ്തൊഴിയും;എന്‍റെ
ആത്മ ഭാരങ്ങളാം കണ്ണീര്‍കണങ്ങളാല്‍
ഭഗവാനെ അവിടുത്തേക്കര്‍ച്ചനയേകാം....
തൊഴുകൈകളൊടെ വന്നണയും ഭക്ത
സഹസ്രങ്ങളില്‍ നിത്യം കനിഞ്ഞാലും
കുചേല സഞ്ചിയിലെ അവിലുപോല്‍ തിരുമുന്പില്‍
എന്‍ കൊച്ചു മോഹങ്ങള്‍ കൊണ്ടുവയ്ക്കാം
[കൃഷ്ണഭക്തയായ ഒരു സ്നേഹിതക്ക് വേണ്ടി എഴുതിയത്]
കപ്പല്‍ പോയ കപ്പിത്താന്‍
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.
കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...
അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..
ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!
അന്തരംഗം ഒരു ചതുരംഗം....
അന്തരംഗം ഒരു ചതുരംഗം....
കളിക്കാന്‍ ഞാന്‍ മാത്രം..
കാണാന്‍ ഒരു കൂട്ടം.
ഉപദേശികള്‍ ഒരു ലക്ഷം.
കറുപ്പും വെളുപ്പും കരുക്കള്‍.
കണ്ണിമയ്ക്കാതെ കളിക്കാം.
വെളുപ്പ് തോറ്റാലും,
കറുപ്പ് ജയിക്കാതിരിക്കട്ടെ..
എഴുതിത്തെളിയാന്‍ കവിതാക്കളരി..!!
പ്രമേയസൂചന : ‘ചതുരംഗം’
'നാം ഭാരതീയര്'
മത്രുഭൂമിതന്‍ സ്വാതന്ത്ര്യം നേടി...
വന്ദേമാതര ഗീതി മുഴക്കി
അവര്‍ അന്നു ചൊല്ലി
'നാം ഭാരതീയര്'
മാതൃഭൂമിക്കായ് നെഞ്ച്‌വിരിച്ച്
രണാങ്കണത്തില്‍ പോരാടുമ്
ധീര ജവാന്മാര്‍ ഏറ്റ് ചൊല്ലി
'നാം ഭാരതീയര്'
രാജ്യസ്നേഹം ഉള്‍ക്കൊണ്ടിവിടെ...
മാതേതര ബോധം പങ്കു വെച്ചും...
വികസന വഴിയില്‍ കൈകള്‍ കോര്ത്തും
നമുക്കു ചൊല്ലാം ....
'നാം ഭാരതീയര്'
എന്റെ ഗ്രാമം
ഞാനെന്റെ ഗ്രാമത്തിന്‍ ഭംഗി വര്‍ണ്ണിക്കാന്‍
വക്കുകള്‍ തിരയുകയാണിവിടെ...
ഉപമകള്‍ പരതുകയണിവിടെ..
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗംപോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...
സഹ്യസനുവില്‍ പൊന്മുടി മുത്തശ്ശി
തഴുകിവളര്‍ത്തിയ സുന്ദരി നീ..
നിന്റെ സൌന്ദര്യം എന്നും
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍.....
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗംപോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...
കാമുകന്‍ കല്ലാറിന്‍ അലകള്‍
ചുമ്പിച്ചുണര്‍ത്തും കാമുകി നീ...
നിന്റെ ഗുണഗണങ്ങള്‍ നിത്യം
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍.....
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗംപോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...
മതബോധനം.....2010
സിന്ധു ദേശക്കാരാം മുനീവരറ്-
ക്കന്തരങ്കത്തിലീശന് കൊളുത്തിയ,
മന്ത്രങ്ങള് വേദങ്ങള് ഉപനിശത്തുക്കള്
സന്മാറ്ഗദീപമായ് അന്തരാത്മാവില്
കാത്തവര്, മര്‍ത്യര് ഒരു ഗണമായ്
ഹിന്ദുദേശക്കാരായ് ഒരു മതമായ്.
രാജധികാര സുഖങ്ങള് വെടിഞ്ഞ്
ദരിദ്ര ജീവിതം ഏറ്റ്‍വാങ്ങി
ബോധി വ്രിക്ഷച്ചോട്ടില് ഞാനോദയം കണ്ട്
ഗുരുവരനഹിംസയാല് ഊട്ടിവളര്‍ത്തിയ
ജനതതിയൊന്നായ് ഒരു മതമായ്..
അപ്പത്തിന് നാട്ടില് അയ്യായിരങ്ങള്‍ക്ക്
അപ്പം വീതിച്ച് വിളമ്പിയ നാഥന്,
സ്നേഹമായ്, വചനമായ് ഉലകില് വാണവന്,
സര്‍വ്വേശപുത്രന് ജീവന് ത്യജിച്ച്
ത്യാഗംചെയ്തുയര്‍ത്തിയ മര്‍ത്ത്യരൊന്നായ്
ഒരു നവജനമായ്, ഒരു മതമായ്..
ഹിന്തോലത്തിന് നാട്ടില് പ്രവാചകന്
ദൈവീക ദര്‍ശനം നേടിയ ദാസന്,
വചനത്തിന് ഗ്രന്ഥം മാലാഖയില് നിന്ന്
മര്‍ത്ത്യര്‍ക്കായ് എറ്റ് വാങ്ങിയ ശ്രേഷ്ടന്
ദാന-ധര്‍മ്മങ്ങളില് നിഷ്ടയായ് വാര്‍ത്ത
ജനപദമൊന്നായ് ഒരു മതമായ്..
പലദേശ-മത-സംസ്കാരങ്ങളെങ്കിലും
നാമെല്ലം ഈശനില് ഒന്നു തന്നെ.
ആ മതബോധനം നേടി നാം വാഴണം
ഭൂമിയില് ശാന്തി-സ്നേഹങ്ങള് നിറയ്ക്കണം…
മനസ്സ്..
മനസ്സ്..
അന്ധന്‍റ്റെ അകക്കണ്ണ്...
ബധിരന്‍റ്റെ കേള്‍വി...
ഊമന്‍റ്റെ വാക്ക്..
മുടന്തന്‍റ്റെ ശക്തി..
മനസ്സ്..
നാക്കിനും വാക്കിനും ഇടയില്‍ പാലം..
കണ്ണിനും ചിന്തയ്ക്കുമിടയില്‍ കണ്ണട..
നന്‍മയുടെ വഴിയില്‍ സാരഥി...
തിന്‍മയുടെ വഴിയില്‍ കടിഞ്ഞാണ്‍..
മനസ്സ്..
ആനന്ദത്തിന്‍റ്റെ കളിത്തട്ട്..
സ്വപ്നങ്ങളുടെ മണിച്ചെപ്പ്....
വ്യക്തിത്വത്തിന്‍റ്റെ സിംഹാസനം..
വേദനകളുടെ കുഴീമാടം...
മനസ്സുള്ളവന്‍ മനുഷ്യന്‍...
മനസ്സാക്ഷിയുള്ളവന്‍ മഹാന്‍...
മനസ്സ് ആര്‍ക്കും പണയം വെയ്ക്കരുത്...
ഓര്‍മതന്‍ പടവില്‍......
പഴയ ഓര്‍മതന്‍ പടവിലേക്കിനി
തിരികെയെത്തുവാന്‍ കഴിയുമോ....
പഴകിയെങ്കിലും ഓര്‍മകള്‍ക്കിന്നും..
മിഴിവതെത്രയെന്നോര്‍ത്തു ഞാന്‍..
ഹ്രിദയമാം വയലേലയില്‍ മൃദു-
സ്നേഹമെത്ര വിതച്ചൊരാള്‍.
കടുന്നു പോയ കാല്‍ പാടുകള്‍ പോലും..
നിനവില്‍ മായാതെ കാണ്മു ഞാന്‍