ഒരു പുഞ്ചിരി!


ഒരു പുഞ്ചിരി!
അതൊന്നും വിലമതിക്കുന്നില്ല. പക്ഷെ എന്തൊക്കെയോ നല്‍കുന്നു; നല്‍കുന്നവര്‍ക്കും, ലഭിക്കുന്നവര്ക്കും. അതിന്റെ ദൈര്‍ഖ്യം ഒരു നിമിഷമാണെങ്കിലും, ദീര്ഖകാലം മനസ്സിന് സുഖം തരുന്നു.

പുഞ്ചിരി ഭവനങ്ങളില്‍ അനന്ദം വിതറുന്നു. വ്യാപാരങ്ങളില്‍ പുരോഗതിയും, ഉന്മേഷവും നല്‍കുന്നു. വൈര്യത്തിനു ശമനവും, നിരാശര്‍ക്ക് പ്രത്യാശയും, ദുഖിതര്ക്ക് ആശ്വാസവും, പ്രശ്നങ്ങള്ക്ക് വിരാമവുമേകുന്നു.

പക്ഷെ ഒന്നോര്‍ക്കുക ഒരിക്കുലും വഞ്ചനക്കോ കച്ചവടത്തിനോ വേണ്ടിയ്ള്ളതാകരുത് പുഞ്ചിരി. നാം മറ്റൊരാള്‍ക്ക്‌ നേരെ പുഞ്ചിരിക്കാത്ത പക്ഷം അയാള്‍ അത് ആശിക്കയില്ല. പുഞ്ചിരി സൌഹൃദങ്ങളുടെ ഉറവിടമാണ് ....

ശ്രദ്ധിക്കുക.... എപ്പോഴും എവിടെയും എന്തിനും പുഞ്ചിരിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ജോലിയാകും...വിവേകം മനുഷ്യര്‍ക്ക്‌ മാത്രം ഉള്ള ഗുണമാണ് അത് ഉപയോഗിക്കുക....

ഈ ഉപദേശം വായിച്ചു ദേഷ്യം വരുന്നുണ്ടെങ്കില്‍ ദയവായി ഒന്ന് പുഞ്ചിരിക്കൂ.. ഹങ്ങനെയല്ല ഹിങ്ങനെ...ഹ ഹ ഹ ...

ഒട്ടകം


മരുഭൂമിയില്‍ അലയുന്നവന്‍ ഒട്ടകം
വരണ്‍ടൊരാ നിലമത്രെ....
അവന്റെ ആവാസകേന്ദ്രം.
മരുഭൂമിയിലെ കപ്പല്‍ എന്നു
ലോകം അവനെ വിളിച്ചതു
പ്രതിസന്ധിയില്‍ തളരാത്ത
പ്രകൃതം കണ്ടാകണം.
വരള്‍ച്ചയോടവന് പരിഭവമില്ല,
പ്രക്രൃതി അതിനൊരു കൂനു കൊടുത്തു.
കൂനുണ്ടെങ്കിലും ആരും അതിനെ
കൂനനെന്നു വിളിച്ചില്ല...
ആ കൂനാണു അവനെ അവനാക്കിയതു..


കുറവുകള്‍ മനസ്സിലാക്കാം; മാറ്റാം,
മാറാത്ത കുറവുകള്‍ സ്വീകരിക്കാം.
കുറവുകള്‍ ഏണ്ണത്തില്‍ കൂടിയല്‍..
പ്പിന്നെ അതൊരു കറവേ അല്ലല്ലൊ..!!

വിപ്ലവം!... വിസ്മയം!...

കമ്മ്യൂണിസ്റ്റ്‌ വിപ്ലവംകാലത്തിൻ അനിവാര്യതയിൽ...
കമ്മ്യൂണിസം വിപ്ലവമായി.
തൊഴിലാളിക്കാവേശമായ്‌
ചെങ്കൊടിയും ലൽസലാമും.
അവകാശം നേടിയെടുക്കാൻ
അടരാടി ധീര സഖാക്കൾ
അവർ രക്ത സാക്ഷികളായി,
നവ ലോക ശിൽപികളായി..
**************************
**************************
കമ്മ്യൂണിസ്റ്റ്‌ വിസ്മയംകാലത്തിൻ കോലം മാറി
നേതാക്കൾ നിറവും മാറി
പ്പാർട്ടിയോ രക്തസാക്ഷ്യത്തിൻ
ഉൽപാദന കേന്ദ്രവുമായി....
നേതാക്കൾ വാക്കോതുമ്പോൾ
അണികളോ വാളോങ്ങുന്നു...
നേതാക്കൽക്കു പ്രസംഗിക്കനായ്‌
അണികളോ മരിക്കുന്നു...
ജന്മിത്വം തുടച്ചു നീക്കാൻ
ഒരു കാലത്തടരാടി..
ജന്മിയായ്‌ സ്വയം മാറി
ഇന്നാ പാർട്ടിയും നേതാക്കളും.
നീതിക്കായ്‌ ഉയർന്നീടും
ഒറ്റയാൻ ശബ്ദങ്ങളെ
പാർട്ടിതൻ ചട്ടക്കൂട്ടിൽ
പൂട്ടുന്ന നേതൃത്വവും.
ജനങ്ങൾ തിരഞ്ഞെടുത്തോർ
ജനങ്ങളെ മറന്നപ്പോൾ
ജനങ്ങൾ തിരസ്കരിച്ചാ,
ധാർഷ്‌ട്യത്തിൻ കോലങ്ങളെ.
സ്വാശ്രയ പ്രശ്നങ്ങളെ..
തർക്കിച്ചു വശളാക്കി,
ക്കല്ലേറും സമരങ്ങളും
നിലനിൽപിൻ വഴിയാക്കി.
കണ്ണൂരിൽ കോടികൾ വിതറി
'വിസമയം' തീർത്ത സഖാക്കൾ,
പാവങ്ങൾക്ക്‌ പഠിക്കാനെന്തെ
ഒരു വിദ്യാലയം തുടങ്ങുന്നില്ല?!!...

ചിന്തിക്കൂ....പ്രതികരിക്കൂ...

അറിവിന്‍ പടിവാതില്‍തുറന്നാല്‍ ഒഴുകും പ്രവാഹം,
അടച്ചാലും നിലയ്ക്കാ പ്രവാഹം.
അറിവിലേക്കൊരു പടിവാതില്‍,
അര്ത്ഥിക്കറിവിന്‍ പാഥേയം.
ലോകത്തിനണയാ പ്രകാശം,
ആശയങ്ങള്‍്ക്ക് പാര്‍പ്പിടം.
വാക്കിന്കൂട്ടങ്ങള്‍ പ്രതീകം
അതിനു നാമം പുസ്തകം....

മഴയും പുഴയുംമഴ

മഴ വീണ്ടും തിമിർത്തു പെയ്തിടുന്നു...
നിറുത്താതെ ഇടിയും മുഴങ്ങിടുന്നു
അപ്പൂപ്പൻ മരിച്ച നാൾ മടക്കിവെച്ച
കയറ്റൂ കട്ടിൽ നിവർത്തിയിട്ടു...
കമ്പിളി കൊണ്ടു പുതച്ചു മൂടി...
മടിയോടെ ഞാനും ചുരുണ്ടുകൂടി..പുഴ

മഴ വീണ്ടും തിമിർത്തു പെയ്തിടുന്നു...
നിറുത്താതെ ഇടിയും മുഴങ്ങിടുന്നു
മെല്ലിച്ച പുഴയൊ കൊഴുത്തിടുന്നു..
മടി മാറി വഴി മാറി ഒഴുകിടുന്നു..
മലവെള്ളപ്പാച്ചിൽ നിലവിളിയായ്‌..
മെല്ലെയെൻ കാതിലലച്ച നേരം...
മടിവിട്ടു ഞാനും ഉണർന്നുടനെ...
നിലവിളീച്ചോടിയെൻ കുടിലും പോയി...