കുചേല സഞ്ചി....
തുളസിക്കതിര്‍മാലചൂടി...
ഭക്ത ഹൃദയമാംശ്രീകോവിലില്‍വാഴും
കാര്‍മുകില്‍ വര്‍ണ്ണാ വന്ദനം
ഗുരുവായൂരപ്പാ വന്ദനം....തവതിരുസന്നിധേ കുമ്പിടും വേളയില്‍
മഴമേഘം പോലെ പെയ്തൊഴിയും;എന്‍റെ
ആത്മ ഭാരങ്ങളാം കണ്ണീര്‍കണങ്ങളാല്‍
ഭഗവാനെ അവിടുത്തേക്കര്‍ച്ചനയേകാം....


തൊഴുകൈകളൊടെ വന്നണയും ഭക്ത
സഹസ്രങ്ങളില്‍ നിത്യം കനിഞ്ഞാലും
കുചേല സഞ്ചിയിലെ അവിലുപോല്‍ തിരുമുന്പില്‍
എന്‍ കൊച്ചു മോഹങ്ങള്‍ കൊണ്ടുവയ്ക്കാം[കൃഷ്ണഭക്തയായ ഒരു സ്നേഹിതക്ക് വേണ്ടി എഴുതിയത്]

1 comments:

അഭി said...

ഗുരുവായൂരപ്പാ വന്ദനം........
മനോഹരമായിരിക്കുന്നു

Post a Comment