വ്യഥതന്‍ ചഷകം






അച്ഛന്‍ പാനപാത്രമെടുത്തതില്‍
അമ്മതന്‍ കണ്ണീര്‍പുഴയൊഴുകി...
കണ്‍ടില്ലന്നായേറെ നടിച്ചു
കണ്ഠമതിടറി മക്കള്‍ കരഞ്ഞു...

ഒന്നും കണ്ടില്ലെന്നുവരുത്തി
അച്ഛന്‍ ലഹരി നിറക്കുന്നു...
ലഹരിപിടിച്ചിട്ടച്ഛന്‍ പതിവായ്
അമ്മയെ നോക്കി കരയുന്നു..

ഇല്ലെടിയിനിമേല്‍ കുടിയിനിയില്ല
നിന്നാണെ എന്നാണെ മക്കളാണെ...
കേട്ടുമടുത്തീ പല്ലവി പോലും
അച്ഛനു നിര്‍ത്താനാകില്ല

നിറഞ്ഞു തുളുമ്പും വ്യഥതന്‍ ചഷകം;
അമ്മതന്‍ ഹൃദയം വിതുമ്പുന്നു.
അച്ഛന്‍ കുടിയത് നിര്‍ത്തുകയെന്നാല്‍
അന്നാള്‍ ഗണപതികല്യാണം

വിഷുദിന പുലരിയില്‍

വിഷുദിന പുലരിയില്‍


വിഷുദിന പുലരിയില്‍...
പൂന്തിങ്കള്‍ ഒളിക്കുമ്പോള്‍..
സൂര്യഭഗവാന്‍റെ തിരുനാള്
കണികാണനോടിയെത്തും
ഭക്തകോടികള്‍ക്ക്
ശ്രീകൃഷ്ണ ഭഗവാന്‍റെ തിരുനാള്.

സമൃദ്ധിനല്‍കും തിരുനാള്
ഉണര്‍വ്വ് നല്‍കും തിരുനാള്
മാമലനാട്ടില്‍ മാനവര്‍ക്കുള്ളില്‍
ആനന്ദമരുളും തിരുനാള്

കണിക്കൊന്നകള്‍ പൂവണിഞ്ഞു..
കസവിന്‍റെ ചേലയുടുത്തൂ
മലയാള മങ്കമാര്‍ കണിയൊരുക്കി....
കണികാണാനുണരുമ്പോള്‍
കുഞ്ഞുങ്ങള്‍ക്കുല്‍സവലഹരി...
കൈനീട്ടം നല്കുമ്പോള്‍
ഗൃഹനാഥനുമുല്‍സവലഹരി...
മലയാളക്കരയാകെ ഉല്‍സവലഹരി.