മതബോധനം.....2010
സിന്ധു ദേശക്കാരാം മുനീവരറ്-
ക്കന്തരങ്കത്തിലീശന് കൊളുത്തിയ,
മന്ത്രങ്ങള് വേദങ്ങള് ഉപനിശത്തുക്കള്
സന്മാറ്ഗദീപമായ് അന്തരാത്മാവില്
കാത്തവര്, മര്‍ത്യര് ഒരു ഗണമായ്
ഹിന്ദുദേശക്കാരായ് ഒരു മതമായ്.

രാജധികാര സുഖങ്ങള് വെടിഞ്ഞ്
ദരിദ്ര ജീവിതം ഏറ്റ്‍വാങ്ങി
ബോധി വ്രിക്ഷച്ചോട്ടില് ഞാനോദയം കണ്ട്
ഗുരുവരനഹിംസയാല് ഊട്ടിവളര്‍ത്തിയ
ജനതതിയൊന്നായ് ഒരു മതമായ്..

അപ്പത്തിന് നാട്ടില് അയ്യായിരങ്ങള്‍ക്ക്
അപ്പം വീതിച്ച് വിളമ്പിയ നാഥന്,
സ്നേഹമായ്, വചനമായ് ഉലകില് വാണവന്,
സര്‍‍വ്വേശപുത്രന് ജീവന് ത്യജിച്ച്
ത്യാഗംചെയ്തുയര്‍ത്തിയ മര്‍ത്ത്യരൊന്നായ്
ഒരു നവജനമായ്, ഒരു മതമായ്..

ഹിന്തോലത്തിന് നാട്ടില് പ്രവാചകന്
ദൈവീക ദര്‍ശനം നേടിയ ദാസന്,
വചനത്തിന് ഗ്രന്ഥം മാലാഖയില് നിന്ന്
മര്‍ത്ത്യര്‍ക്കായ് എറ്റ് വാങ്ങിയ ശ്രേഷ്ടന്
ദാന-ധര്‍മ്മങ്ങളില് നിഷ്ടയായ് വാര്‍ത്ത
ജനപദമൊന്നായ് ഒരു മതമായ്..


പലദേശ-മത-സംസ്കാരങ്ങളെങ്കിലും
നാമെല്ലം ഈശനില് ഒന്നു തന്നെ.
ആ മതബോധനം നേടി നാം വാഴണം
ഭൂമിയില് ശാന്തി-സ്നേഹങ്ങള് നിറയ്ക്കണം…

3 comments:

CKLatheef said...

'ഭൂമിയില്‍ ശാന്തി-സ്നേഹങ്ങള്‍ നിറയ്ക്കണം… '

ഈ വരിക്കൊരു കയ്യൊപ്പ്.

ശാന്തന്‍ said...

ഇത് വായിക്കുമ്പോള്‍ ശാന്തിയുടെ മഴ പെയ്തുകൊണ്ടിരിക്കുന്നു ...

JijoPalode said...

Thanks friends

Post a Comment