ഒരു പുഞ്ചിരി!
അതൊന്നും വിലമതിക്കുന്നില്ല. പക്ഷെ എന്തൊക്കെയോ നല്‍കുന്നു; നല്‍കുന്നവര്‍ക്കും, ലഭിക്കുന്നവര്ക്കും. അതിന്റെ ദൈര്‍ഖ്യം ഒരു നിമിഷമാണെങ്കിലും, ദീര്ഖകാലം മനസ്സിന് സുഖം തരുന്നു.
പുഞ്ചിരി ഭവനങ്ങളില്‍ അനന്ദം വിതറുന്നു. വ്യാപാരങ്ങളില്‍ പുരോഗതിയും, ഉന്മേഷവും നല്‍കുന്നു. വൈര്യത്തിനു ശമനവും, നിരാശര്‍ക്ക് പ്രത്യാശയും, ദുഖിതര്ക്ക് ആശ്വാസവും, പ്രശ്നങ്ങള്ക്ക് വിരാമവുമേകുന്നു.
പക്ഷെ ഒന്നോര്‍ക്കുക ഒരിക്കുലും വഞ്ചനക്കോ കച്ചവടത്തിനോ വേണ്ടിയ്ള്ളതാകരുത് പുഞ്ചിരി. നാം മറ്റൊരാള്‍ക്ക് നേരെ പുഞ്ചിരിക്കാത്ത പക്ഷം അയാള്‍ അത് ആശിക്കയില്ല. പുഞ്ചിരി സൌഹൃദങ്ങളുടെ ഉറവിടമാണ് ....
ശ്രദ്ധിക്കുക.... എപ്പോഴും എവിടെയും എന്തിനും പുഞ്ചിരിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ജോലിയാകും...വിവേകം മനുഷ്യര്‍ക്ക് മാത്രം ഉള്ള ഗുണമാണ് അത് ഉപയോഗിക്കുക....
ഈ ഉപദേശം വായിച്ചു ദേഷ്യം വരുന്നുണ്ടെങ്കില്‍ ദയവായി ഒന്ന് പുഞ്ചിരിക്കൂ.. ഹങ്ങനെയല്ല ഹിങ്ങനെ...ഹ ഹ ഹ ...