പൈങ്കിളി കഥ











പൈങ്കിളി കഥകളും, നിലക്കാത്ത പരമ്പരകളും, പ്രണയ വർണ്ണങ്ങളിൽ ചാലിച്ച ചലച്ചിത്രങ്ങളും അവനെ ഒരു സ്വപ്നാടകനാക്കി.

സ്വപ്നം കണ്ടു കണ്ടു മടുത്തു.. ഇനിയെങ്കിലും ഇതൊക്കെ ഒന്നു യാഥർത്ഥ്യമായെങ്കിൽ എന്നയാൾ ആശിച്ചു...

പണ്ടു വായിച്ചുപേക്ഷിച്ച ബാലരമയും, ബാലഭൂമിയും തപ്പിയെടുത്ത്‌ അയാൾ അതിനു ഒരു ഉപായവും കണ്ടെത്തി....

വെള്ളമടിയും പുകവലിയും ഉപെക്ഷിചുകൊണ്ടുള്ള കൊടിയ തപസ്സിന്റെ ഒടുവിൽ...പഴയ എതോ ദേവത പ്രസാദിച്ചു.....വരുവും നൽകി...ആഗ്രഹ പൂർത്തീകരണത്തിനുള്ള വരം....

അങ്ങനെ ഒരു നാൾ വെള്ളിത്തിരയിൽ തൊഴിമാരൊത്തു ആടിപ്പാടി നടന്ന സുന്ദരിയായ കഥാപാത്രത്തെ അയാൾ പ്രേമിച്ചു ...കഥ... കാര്യമയി...സുന്ദരിയായ...നായികയും തോഴിമാരും എല്ലം യഥാർഥ്യമായി.. ആ സുന്ദരി അയാളുടെ...സ്വന്തമായി.. തിരക്കഥ പോലെ തന്നെ അവർ പാട്ടും പാടി പ്രണയിച്ചൂല്ലസിച്ചു....ഇടയ്ക്കിടെ...സംഘ നൃത്തക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചു അയാൾ തന്റെ നായികയെ..ചുംബിച്ചു....രസിച്ചു..

അങ്ങനെ ഒരുനാൾ പാതവക്കിൽ സല്ലപിച്ചു നടന്ന ആ കമിതാക്കളുടെ..അരുകിൽ അപ്രതീക്ഷിതമായി ഒരു ജീപ്പ്‌ വന്നു നിന്നു...പ്രതീക്ഷിക്കത...അതിൽ നിന്നും...ചാടിയിറങ്ങിയ...മല്ലന്മാരയ... വില്ലന്മാർ..നായകനെ വളഞ്ഞിട്ടു..തല്ലി....
തന്റെ കാമുകിയുടെ സഹോദരന്മാരായ..ആ പരമ്പരയിലെ വില്ലൻ കഥാപാത്രങ്ങളാണു അവരെന്നു മനസ്സിലാക്കും മുൻപെ തന്നെ അയാളെ അവർ തല്ലിക്കൊന്നു കൊക്കയിലെറിഞ്ഞു...

തിരക്കഥാകൃത്തിന്റെ മനസറിയാനുള്ള വരം കൂടെ നേടാത്തതു പാവത്തിനു വിനയായി... പതിവുപൊലെ നമ്മുടെ നായിക അത്മഹത്യ ചെയ്തു പ്രതികാര ദാഹിയായ യക്ഷിയായി ഇന്നും അലഞ്ഞു തിരിയുന്നു....

സ്മരണകള്‍ ഉണരുമ്പോള്‍


കുഞ്ഞുനാള്‍ ഓലപ്പുരയില്‍
ചിരട്ടപാത്രമാക്കി
മണലരിയാല്‍ ഒരൂണുതീര്‍-
ത്തിലക്കറികള്‍ ചാലി-
ച്ചച്ഛനുമമ്മയും കളിക്കവെ
എന്‍ കുഞ്ഞു മനസ്സറിഞ്ഞില്ല
പ്രണയമെന്തെന്ന്...

പുസ്തക കെട്ടും തോളിലേന്തി
പാഠശാല തേടി
ഒപ്പം നടന്നപ്പോളുമറിഞ്ഞില്ല
ഞാന്‍ പ്രണയമെന്തെന്ന്
പിന്നെ കാലം കടന്നു..
കൗമാരം തൊട്ടനാള്‍ അറിഞ്ഞു
ഞാന്‍ പ്രണയമെന്തെന്നു.

ഇത്രനാള്‍ എന്‍ കൂടെ ഓടി നടന്നവള്‍‍..
ഒപ്പം ചിരിച്ചു കളിച്ചു നടന്നവള്‍
അവളെ ഒരു പുതു സൃഷ്ടിപോല്‍
നോക്കി നിന്നുപോയ്‌...ഞാന്‍.

വാക്കുകള്‍ വഴിമുട്ടി, നോട്ടങ്ങളായി...
ശാഠ്യവും കുസ്രുതിയും. സ്വപ്നങ്ങളായി..
അന്നിഷ്ടങ്ങളന്യോന്യം ചൊല്ലി നടന്നവര്‍
ഇന്നിഷ്ടം പറയാതെ കാത്തു വെച്ചു...

പിന്നെന്നോ, പറയാതെ പറഞ്ഞൊരാ
പ്രണയ സാഫല്യത്തില്‍,
ഹൃദ്യമായ്‌ ജീവിതം പങ്കുവെച്ചു...

*******************
സ്മരണകള്‍ ഉണരുമ്പോള്‍
തമ്മില്‍ പറഞ്ഞും..
കളിയാക്കിയും അവര്‍ പ്രണയിക്കുന്നു.
പല്ലു കൊഴിഞ്ഞൊരാ മോണകാട്ടി പാവം
അപ്പൂപ്പനൊന്നൊന്നായ്‌ ഒര്‍ത്തു ചൊന്നു,
കൂടെ വെറ്റില തല്ലിക്കൊണ്ടമ്മൂമ്മയും
പഴമകള്‍ കേട്ടു രസിച്ചിരുന്നു....


സുനാമി


മണ്ണില്‍ മനുഷ്യന്റെ ദ്രോഹം സഹിക്കാതെ
ഭൂമി ദേവി പിടഞ്ഞുലഞ്ഞു...
കടലമ്മ പേടിച്ച് കരയിലേക്കോടി,
കരയില്‍ തന്‍ മക്കളെ തേടി .....

!
!
!
!



ആ രാത്രി...


ഹൊ! ആ രാത്രി.....
അവളെ ഞന്‍ ഒരുപാട് വെദനിപ്പിച്ചുവൊ?!...
അവള്‍ക്ക് അതു ആദ്യത്തെ
അനുഭവമയിരുന്നല്ലൊ..
പാവം...അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍
അത്ര കഷ്ടപ്പെടുത്തില്ലാരുന്നു...
ആ രാത്രി അവള്‍ ഒരിക്കലും
മറക്കാത്ത രാത്രി....
ആവള്‍.........
എന്റെ അമ്മ
എന്നെ നൊന്തു പെറ്റ രാത്രി..
ഈ ഭൂമിയിലെ എന്റെ
ആദ്യത്തെ രാത്രി.....