വീണ്ടും വേണു ഗാനം



പാറക്കെട്ടുകള്‍ തീര്‍ത്ത മതില്‍കെട്ടില്‍
ഇരുന്നു ഞാനെന്റെ വേണുവൂതി.
ആദ്യാനുരാഗ വിരഹ നൊമ്പരം
അലിവിന്റെ രാഗത്തില്‍ ഇഴുകിയൊഴുകി.

ച്ചില ചാർത്തിലൂടൂർന്നൂർന്നിറങ്ങും 
സ്വച്ഛമാം തെളിനീരുരവകളും.
പൊന്മുളങ്കാട്ടിലെ പച്ചിലക്കൂട്ടിലെ
കുഞ്ഞാറ്റകുരുവിയും കുഞ്ഞുങ്ങളും,


ര്‍ണ്ണദളങ്ങളില്‍ മധുതേടി അലയും
സുവർണ്ണച്ചിറകുള്ള ശലഭങ്ങളും,
വൃന്ദാവനത്തിലെ ഗോക്കളെപ്പോലെന്റെ
വേണു ഗാനം ശ്രവിച്ചിരുന്നുവെന്നോ?!!!

ളകളം പാടി കല്‍ക്കൂട്ടങ്ങളെ ചുംബി-
ച്ചീറ്റതലപ്പില്‍ തലോടിയൊഴുകും,
കാട്ടാറുമെന്നുടെ ശോകഗാനത്തില്‍
അലിഞ്ഞിറ്റുനേരം ഒഴുകാതിരുന്നോ?!!

ജീവിത നൊമ്പര തടവിലിരുന്നു ഞാന്‍
അദ്യാനുരാഗത്തിൻ രാഗമൂതി,
എന്മനോറാണീ നിന്നോർമ്മകളിൽമൃദു 
അനുരാഗഗാനം ഉതിർന്നിടട്ടെ ....