Showing posts with label നാടന്‍പാട്ട്. Show all posts
Showing posts with label നാടന്‍പാട്ട്. Show all posts

സുന്ദരിപ്പെണ്ണാളേ



തുമ്പപ്പൂഞ്ചേലൊത്ത സുന്ദരിപ്പെണ്ണാളേ
കാക്കപ്പൂപോലുള്ള കരിമിഴിയാളേ.
ചെമ്പരത്തി ചെഞ്ചുണ്ടില്‍ പുഞ്ചിരി വിരിയും
റോസാപ്പൂങ്കവിളുകളില്‍ നുണക്കുഴിതെളിയും

മുക്കുറ്റിപ്പൂപോലേ മൂക്കുത്തിയണിഞ്ഞോളല്ലേ,
തെച്ചിപ്പൂപോലേ കമ്മലണിഞ്ഞോളല്ലേ
സുന്ദരിപ്പെണ്ണാളേ, കരിമിഴിയാളേ
വക്പ്പൂമേനിയില്‍ പട്ടുടുത്തോളേ..

കാർമുകിൽചുരുളൊത്ത കാർകൂന്തൽ പെണ്ണാളല്ലേ,
കാട്ടുതുളസിക്കതിർ ചൂടി നടന്നോളല്ലേ..
സുന്ദരിപ്പെണ്ണാളേ, കരിമിഴിയാളേ
കനകമുടിയഴിച്ചിട്ടു മിന്നി നിന്നോളേ..