Showing posts with label ഗാനം. Show all posts
Showing posts with label ഗാനം. Show all posts

വിഷുദിന പുലരിയില്‍

വിഷുദിന പുലരിയില്‍


വിഷുദിന പുലരിയില്‍...
പൂന്തിങ്കള്‍ ഒളിക്കുമ്പോള്‍..
സൂര്യഭഗവാന്‍റെ തിരുനാള്
കണികാണനോടിയെത്തും
ഭക്തകോടികള്‍ക്ക്
ശ്രീകൃഷ്ണ ഭഗവാന്‍റെ തിരുനാള്.

സമൃദ്ധിനല്‍കും തിരുനാള്
ഉണര്‍വ്വ് നല്‍കും തിരുനാള്
മാമലനാട്ടില്‍ മാനവര്‍ക്കുള്ളില്‍
ആനന്ദമരുളും തിരുനാള്

കണിക്കൊന്നകള്‍ പൂവണിഞ്ഞു..
കസവിന്‍റെ ചേലയുടുത്തൂ
മലയാള മങ്കമാര്‍ കണിയൊരുക്കി....
കണികാണാനുണരുമ്പോള്‍
കുഞ്ഞുങ്ങള്‍ക്കുല്‍സവലഹരി...
കൈനീട്ടം നല്കുമ്പോള്‍
ഗൃഹനാഥനുമുല്‍സവലഹരി...
മലയാളക്കരയാകെ ഉല്‍സവലഹരി.

കുചേല സഞ്ചി....




തുളസിക്കതിര്‍മാലചൂടി...
ഭക്ത ഹൃദയമാംശ്രീകോവിലില്‍വാഴും
കാര്‍മുകില്‍ വര്‍ണ്ണാ വന്ദനം
ഗുരുവായൂരപ്പാ വന്ദനം....



തവതിരുസന്നിധേ കുമ്പിടും വേളയില്‍
മഴമേഘം പോലെ പെയ്തൊഴിയും;എന്‍റെ
ആത്മ ഭാരങ്ങളാം കണ്ണീര്‍കണങ്ങളാല്‍
ഭഗവാനെ അവിടുത്തേക്കര്‍ച്ചനയേകാം....


തൊഴുകൈകളൊടെ വന്നണയും ഭക്ത
സഹസ്രങ്ങളില്‍ നിത്യം കനിഞ്ഞാലും
കുചേല സഞ്ചിയിലെ അവിലുപോല്‍ തിരുമുന്പില്‍
എന്‍ കൊച്ചു മോഹങ്ങള്‍ കൊണ്ടുവയ്ക്കാം



[കൃഷ്ണഭക്തയായ ഒരു സ്നേഹിതക്ക് വേണ്ടി എഴുതിയത്]

എന്റെ ഗ്രാമം



ഞാനെന്റെ ഗ്രാമത്തിന്‍ ഭംഗി വര്‍ണ്ണിക്കാന്‍
വക്കുകള്‍ തിരയുകയാണിവിടെ...
ഉപമകള്‍ പരതുകയണിവിടെ..
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

സഹ്യസനുവില്‍ പൊന്മുടി മുത്തശ്ശി
തഴുകിവളര്‍ത്തിയ സുന്ദരി നീ..
നിന്റെ സൌന്ദര്യം എന്നും
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....

ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

കളകളം കല്ലാറിന്‍ അലകള്‍
ചുമ്പിച്ചുണര്‍ത്തും സുന്ദരി നീ...
നിന്റെ ഗുണഗണങ്ങള്‍ നിത്യം
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....


ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...