വീണ്ടും വേണു ഗാനം
സുന്ദരിപ്പെണ്ണാളേ
നാട്ടു വിശേഷം
പൊന്‍കിരണം തഴുകിയണഞ്ഞു,
പുതുമഞ്ഞിന്‍ തുള്ളിയുണര്‍ന്നു.
പൂങ്കാറ്റ് തലോടും നേരം
പുല്‍ക്കൂട്ടം ചാഞ്ചാടുന്നു.
പൂങ്കുരുവികള്‍ തേന്‍ നുകരുമ്പോള്‍,
പൂച്ചെടികള്‍ ആനന്ദിച്ചു.
പുഴയൊഴുകും പാതയിലെല്ലാം
പരല്‍മീനുകള്‍ നിന്തി രസിച്ചു.
പൊല്‍താമര പൂവിനോടായ്
പൊന്‍ വണ്ടുകള്‍ കിന്നരിച്ചു,
പുഴു വലുതായ് പട്ടു ധരിച്ചു
പൂമ്പാറ്റയായ് പാറിനടന്നു.
പുള്ളിമാനുകള്‍ തുള്ളിച്ചാടും
പൂവനവും പൂളകിതമായി,
പ്രാവുകളുടെ കുറുകലിനോപ്പം
പാടുന്നാ കാട്ടരുവികളും.
പൊന്‍മയിലോ പീലിവിടര്‍ത്തി
പുതുമഴയും പെയ്തിറങ്ങി.
പുതുമണ്ണോ പുഷ്പിണിയായി
പുതുമണമാ കാറ്റിലൊഴുക്കി.
പൊന്‍മേഘം ഒഴുകിയകന്നു
പകലൊളിയും മങ്ങിയണഞ്ഞു,
പറവകളോ മയിലുകള്‍ താണ്ടി
പനയോലക്കൂട്ടിലൊളിച്ചു.
പാടത്തെ വെള്ളക്കെട്ടില്‍
പ്ലവഗധ്വനി മെല്ലയുയര്‍ന്നു,
പാലമരപ്പൂക്കള്‍ക്കൊപ്പം
പൊല്‍താരകള്‍ പൂത്തുലഞ്ഞു.
പൊന്നമ്പിളി പൊട്ടുകുത്തി
പൂമാനം ചമഞ്ഞൊരുങ്ങി,
പൂമാരനെ കാത്തിരിക്കും
പുതുപ്പെണ്ണിന്‍ നാണത്തോടെ.
പൂങ്കുയിലിന്‍ ഗാനലയത്തില്‍
പഴമകള്‍തന്‍ സ്മരണയുണര്‍ന്നു,
പുതുമകളുടെ പൂപ്പൊലികാണാന്‍
പുലരിക്കായ് കാത്തുറങ്ങാം.
ഒരു മരം നിറയെ കവിതയാണ്;
ഒരു മരം നിറയെ കവിതയാണ്;
വിത്തായി മണ്ണില്‍ പൊട്ടിവീണു,
മൃദുലമാമണ്ണിന്‍റെ ഉദരത്തിലായന്ന്
മഴ കാത്തിരൊന്നൊരു ഗര്‍ഭകാലം.
ഒരു മരം നിറയെ കവിതയാണ്;
മണ്ണിന്‍ കിലുകിലെ സംഗീതവും
അമ്മമരത്തിന്‍റെ ചില്ല കൊട്ടും
ഉള്ളിന്‍റെയുള്ളില്‍ കവിതയാകാം..
ഒരു മരം നിറയെ കവിതയാണ്;
മഴമേഘജാലം കനിവായ് നനയ്ക്കേ,
മുളപൊട്ടി മിഴിനീട്ടി വിണ്ണില്‍ നോക്കീ
സൂര്യദര്‍ശനം നേടിയ ശൈശവവും
ഒരു മരം നിറയെ കവിതയാണ്;
മഴ നനഞ്ഞൂ മണ്ണിന്‍ മണമറിഞ്ഞൂ
കാറ്റിന്‍ സുഗന്ധമന്നേറെയുണ്‍ടു,
സൂര്യനൂര്‍ജ്ജം പകര്‍ന്നതും കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
കുളിരുമാക്കാറ്റിന്‍റെ താളം പിടി-
ച്ചിലക്കൈകള്‍ തനിയേയിളക്കിയാടി,
ആദ്യ ചുവടുകള്‍ വച്ചൊരു ബാല്യകാലം
ഒരു മരം നിറയെ കവിതയാണ്;
വീശുന്ന കാറ്റിനോടൈക്യം പറ-
ഞ്ഞിളകിയാടുന്ന പച്ചിലക്കൂട്ടങ്ങളിന്‍,
ദലമര്‍മ്മരം പോലും കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ നീര്‍ത്തി വളര്‍ന്ന നാളില്‍,
കൂടുകൂട്ടി കിളികള്‍ കൂട്ടുകൂടി,
ഏറെ സ്വപ്നം മെനഞ്ഞ കൌമാരകാലം
ഒരു മരം നിറയെ കവിതയാണ്;
കൂട്ടിലെ പക്ഷികള്‍ മുട്ടയിട്ടു മെല്ലെ
മുട്ടകള്‍ക്കടയിരുന്നൂവിരിഞ്ഞ
ചെറു കിളികള്‍തന്‍ കലപില കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
മൂളുന്ന വണ്ടിന്‍റെ പാട്ടുകേട്ടു
നാണിച്ചു പൂവിതള്‍ കൂമ്പി നില്ക്കും
മധുരോന്മാദമാ യൌവ്വനവും.
ഒരു മരം നിറയെ കവിതയാണ്;
വര്‍ണ്ണാഭമാം മൃദു ദളങ്ങള്‍ തഴുകി
പ്രണയാര്‍ദ്രനായരുകില്‍ മൂളിപ്പറക്കും,
മധുപന്‍റെ പാട്ടും കവിതയാകാം
ഒരു മരം നിറയെ കവിതയാണ്;
പ്രണയപരാഗിതപ്പൂക്കള്‍ കൊഴിഞ്ഞ്
കായ്കളായുള്ളില്‍ പുതുജീവനായ്
വിത്തുകള്‍ പൊട്ടും മാതൃത്വകാലം
ഒരു മരം നിറയെ കവിതയാണ്;
പൂവായ് വിരിഞ്ഞു കൊഴിഞ്ഞു വീണു,
കായായ് വിളഞ്ഞതില്‍ തുടികൊട്ടുമാ,
ജീവന്‍റെ സ്പന്ദനം കവിതയാകാം.
ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ ഏറെയും ചാഞ്ഞുണങ്ങി,
വേരു ദ്രവിച്ചു മരമുണങ്ങി;
മരണം മണക്കുന്ന വാര്‍ദ്ധക്യവും
ഒരു മരം നിറയെ കവിതയാണ്;
ഇലകള്‍ക്കൊഴിഞ്ഞും ചില്ലകള്‍ ചാഞ്ഞും
ബലഹീനമായൊരാ വേരുകള്‍ താങ്ങും
മരത്തിന്‍റെ ദീനത കവിതയാകാം...
വ്യഥതന്‍ ചഷകം
അച്ഛന്‍ പാനപാത്രമെടുത്തതില്‍
അമ്മതന്‍ കണ്ണീര്‍പുഴയൊഴുകി...
കണ്‍ടില്ലന്നായേറെ നടിച്ചു
കണ്ഠമതിടറി മക്കള്‍ കരഞ്ഞു...
ഒന്നും കണ്ടില്ലെന്നുവരുത്തി
അച്ഛന്‍ ലഹരി നിറക്കുന്നു...
ലഹരിപിടിച്ചിട്ടച്ഛന്‍ പതിവായ്
അമ്മയെ നോക്കി കരയുന്നു..
ഇല്ലെടിയിനിമേല്‍ കുടിയിനിയില്ല
നിന്നാണെ എന്നാണെ മക്കളാണെ...
കേട്ടുമടുത്തീ പല്ലവി പോലും
അച്ഛനു നിര്‍ത്താനാകില്ല
നിറഞ്ഞു തുളുമ്പും വ്യഥതന്‍ ചഷകം;
അമ്മതന്‍ ഹൃദയം വിതുമ്പുന്നു.
അച്ഛന്‍ കുടിയത് നിര്‍ത്തുകയെന്നാല്‍
അന്നാള്‍ ഗണപതികല്യാണം
വിഷുദിന പുലരിയില്‍
വിഷുദിന പുലരിയില്‍...
പൂന്തിങ്കള്‍ ഒളിക്കുമ്പോള്‍..
സൂര്യഭഗവാന്‍റെ തിരുനാള്
കണികാണനോടിയെത്തും
ഭക്തകോടികള്‍ക്ക്
ശ്രീകൃഷ്ണ ഭഗവാന്‍റെ തിരുനാള്.
സമൃദ്ധിനല്‍കും തിരുനാള്
ഉണര്‍വ്വ് നല്‍കും തിരുനാള്
മാമലനാട്ടില്‍ മാനവര്‍ക്കുള്ളില്‍
ആനന്ദമരുളും തിരുനാള്
കണിക്കൊന്നകള്‍ പൂവണിഞ്ഞു..
കസവിന്‍റെ ചേലയുടുത്തൂ
മലയാള മങ്കമാര്‍ കണിയൊരുക്കി....
കണികാണാനുണരുമ്പോള്‍
കുഞ്ഞുങ്ങള്‍ക്കുല്‍സവലഹരി...
കൈനീട്ടം നല്കുമ്പോള്‍
ഗൃഹനാഥനുമുല്‍സവലഹരി...
മലയാളക്കരയാകെ ഉല്‍സവലഹരി.