മഴ
മഴ വീണ്ടും തിമിർത്തു പെയ്തിടുന്നു...
നിറുത്താതെ ഇടിയും മുഴങ്ങിടുന്നു
അപ്പൂപ്പൻ മരിച്ച നാൾ മടക്കിവെച്ച
കയറ്റൂ കട്ടിൽ നിവർത്തിയിട്ടു...
കമ്പിളി കൊണ്ടു പുതച്ചു മൂടി...
മടിയോടെ ഞാനും ചുരുണ്ടുകൂടി..
പുഴ
മഴ വീണ്ടും തിമിർത്തു പെയ്തിടുന്നു...
നിറുത്താതെ ഇടിയും മുഴങ്ങിടുന്നു
മെല്ലിച്ച പുഴയൊ കൊഴുത്തിടുന്നു..
മടി മാറി വഴി മാറി ഒഴുകിടുന്നു..
മലവെള്ളപ്പാച്ചിൽ നിലവിളിയായ്..
മെല്ലെയെൻ കാതിലലച്ച നേരം...
മടിവിട്ടു ഞാനും ഉണർന്നുടനെ...
നിലവിളീച്ചോടിയെൻ കുടിലും പോയി...
1 comments:
അതെ ഇ മഴ പെയ്തോഴിയുന്നപ്പോഴും
Post a Comment