സ്മരണകള്‍ ഉണരുമ്പോള്‍


കുഞ്ഞുനാള്‍ ഓലപ്പുരയില്‍
ചിരട്ടപാത്രമാക്കി
മണലരിയാല്‍ ഒരൂണുതീര്‍-
ത്തിലക്കറികള്‍ ചാലി-
ച്ചച്ഛനുമമ്മയും കളിക്കവെ
എന്‍ കുഞ്ഞു മനസ്സറിഞ്ഞില്ല
പ്രണയമെന്തെന്ന്...

പുസ്തക കെട്ടും തോളിലേന്തി
പാഠശാല തേടി
ഒപ്പം നടന്നപ്പോളുമറിഞ്ഞില്ല
ഞാന്‍ പ്രണയമെന്തെന്ന്
പിന്നെ കാലം കടന്നു..
കൗമാരം തൊട്ടനാള്‍ അറിഞ്ഞു
ഞാന്‍ പ്രണയമെന്തെന്നു.

ഇത്രനാള്‍ എന്‍ കൂടെ ഓടി നടന്നവള്‍‍..
ഒപ്പം ചിരിച്ചു കളിച്ചു നടന്നവള്‍
അവളെ ഒരു പുതു സൃഷ്ടിപോല്‍
നോക്കി നിന്നുപോയ്‌...ഞാന്‍.

വാക്കുകള്‍ വഴിമുട്ടി, നോട്ടങ്ങളായി...
ശാഠ്യവും കുസ്രുതിയും. സ്വപ്നങ്ങളായി..
അന്നിഷ്ടങ്ങളന്യോന്യം ചൊല്ലി നടന്നവര്‍
ഇന്നിഷ്ടം പറയാതെ കാത്തു വെച്ചു...

പിന്നെന്നോ, പറയാതെ പറഞ്ഞൊരാ
പ്രണയ സാഫല്യത്തില്‍,
ഹൃദ്യമായ്‌ ജീവിതം പങ്കുവെച്ചു...

*******************
സ്മരണകള്‍ ഉണരുമ്പോള്‍
തമ്മില്‍ പറഞ്ഞും..
കളിയാക്കിയും അവര്‍ പ്രണയിക്കുന്നു.
പല്ലു കൊഴിഞ്ഞൊരാ മോണകാട്ടി പാവം
അപ്പൂപ്പനൊന്നൊന്നായ്‌ ഒര്‍ത്തു ചൊന്നു,
കൂടെ വെറ്റില തല്ലിക്കൊണ്ടമ്മൂമ്മയും
പഴമകള്‍ കേട്ടു രസിച്ചിരുന്നു....


1 comments:

Rejeesh Sanathanan said...

'മണലരിയാല്‍ ഒരൂണുതീര്‍-ത്തിലക്കറികള്‍ ചാലി-ച്ചച്ഛനുമമ്മയും കളിക്കവെ
എന്‍ കുഞ്ഞു മനസ്സറിഞ്ഞില്ല പ്രണയമെന്തെന്ന്....."


ആ പ്രായം തന്നെയാണ് നല്ലത്.............

Post a Comment